ബാ​ലാ​വ​കാ​ശ ദി​നം: കൂ​ട്ടയോ​ട്ടം ഇ​ന്ന്
Wednesday, November 20, 2019 1:09 AM IST
ക​ല്‍​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ ദി​ന​മാ​യ ഇ​ന്ന് സു​ര​ക്ഷി​ത ബാ​ല്യ​ത്തി​നാ​യി ന​ട​ത്തു​ന്ന കൂ​ട്ട​യോ​ട്ടം രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കും.
ക​ല്‍​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് വ​രെ​യാ​ണ് കൂ​ട്ട​യോ​ട്ടം. തു​ട​ര്‍​ന്ന് എ.​പി.​ജെ. ഹാ​ളി​ല്‍ കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്പ​ടി​യു​ടെ 30-ാം വാ​ര്‍​ഷി​ക പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി​യ കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​നു​മോ​ദി​ക്ക​ലും ന​ട​ക്കും.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, പോ​ലീ​സ്, ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ചൈ​ല്‍​ഡ് ലൈ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.