വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ശാ​സ്ത്ര രം​ഗം പ​ദ്ധ​തി തു​ട​ങ്ങി
Wednesday, November 20, 2019 1:11 AM IST
ക​ല്‍​പ്പ​റ്റ: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ല​ബു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ശാ​സ്ത്ര രം​ഗം എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. നി​ല​വി​ലു​ള്ള സ​യ​ന്‍​സ്, സാ​മൂ​ഹി​ക​ശാ​സ്ത്ര, ഗ​ണി​ത, പ്ര​വൃത്തി​പ​രി​ച​യ ക്ല​ബു​ക​ളെ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളി​ല്‍ ശാ​സ്ത്രീ​യ മ​നോ​ഭാ​വം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി​യോ​ടു​ള്ള നി​ല​പാ​ടു​ക​ള്‍ ഉ​റ​ക്കെ പ​റ​യാ​നു​മു​ള്ള ഒ​രു പൊ​തു വേ​ദി​യാ​യി​ട്ടാ​ണ് ശാ​സ്ത്ര രം​ഗം പ്ര​വ​ര്‍​ത്തി​ക്കു​ക. ജി​ല്ല​യി​ലും ഉ​പ​ജി​ല്ല​യി​ലും 160 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഉ​പ​ജി​ല്ലാ ത​ല​ത്തി​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റും ജി​ല്ലാ​ത​ല​ത്തി​ല്‍ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​ക്റ്റ​റു​മാ​ണ് ശാ​സ്ത​രം​ഗം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍. യോ​ഗ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​ക്ട​ര്‍ ഇ​ബ്രാ​ഹീം തോ​ണി​ക്ക​ര. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​ഡി. തോ​മ​സ്, എം.​കെ. ഉ​ഷാ​ദേ​വി, ശാ​സ്ത്ര രം​ഗം ജി​ല്ലാ കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ സി. ​ജ​യ​രാ​ജ​ന്‍, ജി​ല്ലാ സ​യ​ന്‍​സ് ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം. ​സു​നി​ല്‍ കു​മാ​ര്‍, ശാ​സ്ത്ര രം​ഗം ഉ​പ​ജി​ല്ലാ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ എം.​ജെ. ജോ​ര്‍​ജ്, സ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.