റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം: 2.1 കോ​ടി​യു​ടെ നിര്‌മാണത്തിന് അ​നു​മ​തി
Wednesday, November 20, 2019 1:12 AM IST
മാ​ന​ന്ത​വാ​ടി: മ​ണ്ഡ​ല​ത്തി​ലെ ത​ക​ര്‍​ന്ന​ 21 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 2.1 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.

ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്‍​മ​ണി-​തി​ട​ങ്ങ​ഴി, ക​മ്പി​പ്പാ​ലം-​മു​തി​രേ​രി, എ​ട​ല​ക്കു​നി, തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ഞോ​ട്-​വെ​ള്ളി​ലാ​ടി, മ​ക്കി​യാ​ട്-​കോ​ട്ട​യി​ല്‍,കു​ഞ്ഞോം-​ച​പ്പ​യി​ല്‍, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​റ്റാ​ടി-​വ​രി​നി​ലം, അ​മ്മാ​നി-​പാ​ല്‍​വെ​ളി​ച്ച, ദ​മ്പ​ട്ട-​നാ​ഗ​മ​ന, മാ​ന​ന്ത​വാ​ടി മു​നി​സി​പാ​ലി​റ്റി​യി​ലെ പാ​ലാ​ക്കു​ളി-​ചെ​റു​പു​ഴ, എ​രു​മ​ത്തെ​രു​വ്-​ചെ​റ്റ​പ്പാ​ലം, ചെ​റ്റ​പ്പാ​ലം-​വ​ള്ളി​യൂ​ര്‍​ക്കാ​വ്, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ന്നൂ​ര്‍-​പ​ര​ക്കു​നി-​മാ​ത​ന്‍​കോ​ട്, ചെ​മ്പി​ളി-​ആ​റു​മൊ​ട്ടം​കു​ന്ന്്, ക​ള്ളം​തോ​ട്-​മ​ല​ങ്ക​ര, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ മൊ​ത​ക്ക​ര-​നാ​രോ​ക്ക​ട​വ്, ആ​റു​വാ​ള്‍-8/4, പീ​ച്ചം​ങ്കോ​ട്-​ക്വാ​റി, എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ച്ചാ​ല്‍-​അ​ഗ്ര​ഹാ​രം, ക​ല്ലോ​ടി-​വെ​ള്ള​മു​ണ്ട, മൂ​ളി​ത്തോ​ട്-​കാ​പ്പും​കു​ന്ന് റോ​ഡ് എന്നവിയുടെ പ്ര​വൃ​ത്തി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്. ഓ​രോ റോ​ഡി​നും 10 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.