ചു​ണ്ടേ​ല്‍-​ചോ​ലാ​ടി റോ​ഡ്: മ​ന്ത്രി വാ​ക്കു​പാ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Wednesday, November 20, 2019 1:12 AM IST
വ​ടു​വ​ന്‍​ചാ​ല്‍: കോ​ഴി​ക്കോ​ട്-​ഊ​ട്ടി അ​ന്ത​ര്‍​സം​സ്ഥാ​ന റോ​ഡ് നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ന​ല്‍​കി​യ വാ​ക്ക് പാ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​ങ്ങ​ള്‍​മു​മ്പ് മ​ന്ത്രി​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. റോ​ഡി​ല്‍ ചു​ണ്ടേ​ല്‍ മു​ത​ല്‍ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ ചോ​ലാ​ടി വ​രെ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ചു​ണ്ടേ​ല്‍ മു​ത​ല്‍ കാ​പ്പം​കൊ​ല്ലി വ​രെ​യും മേ​പ്പാ​ടി മു​ത​ല്‍ റി​പ്പ​ണ്‍ വ​രെ​യും ഭാ​ഗി​ക​മാ​യി മാ​ത്ര​മേ പ്ര​വൃ​ത്തി ന​ട​ത്താ​നാ​കൂ​ എന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലെ ഭാ​ഗം ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് ഇ​തി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.​എ​സ്റ്റി​മേ​റ്റി​ല്‍ മാ​റ്റം​വ​രു​ത്തി മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. മ​ന്ത്രി പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു പ്ര​വൃ​ത്തി ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​നു രൂ​പം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. വേ​ണു​ഗോ​പാ​ല്‍, വി.​എ​ന്‍. ശ​ശീ​ന്ദ്ര​ന്‍, ക​ണ്ട​ത്തി​ല്‍ ജോ​സ്, മു​ഹ​മ്മ​ദ് ബാ​വ, ഉ​ണി​ക്കാ​ട് ബാ​ല​ന്‍, പി. ​ഹ​രി​ഹ​ര​ന്‍, ആ​ര്‍. യ​മു​ന, മ​നോ​ജ് ക​ട​ച്ചി​ക്കു​ന്ന്, ടി.​വി. രാ​ജ​ന്‍, ജോ​യി വ​ഞ്ചി​ത്താ​ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.