വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം: ജ്യോ​തി ശാ​സ്ത്ര ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: ഡി​സം​ബ​ര്‍ 26 നു ​ന​ട​ക്കു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്രാ​വ​ബോ​ധ പ്ര​ച​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ്യോ​തി ശാ​സ്ത്ര ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. 23, 24 തി​യ​തി​ക​ളി​ല്‍ മീ​ന​ങ്ങാ​ടി പാ​തി​രി​പ്പാ​ല​ത്തു​ള്ള ഓ​യി​സ്‌​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്, ആ​സ്‌​ട്രോ വ​യ​നാ​ട്, സ​യ​ന്‍​സ് ക്ല​ബ്, ശാ​സ്ത്ര രം​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​സ്ത്രാ​വ​ബോ​ധ സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ്ര​ഫ. കെ. ​പാ​പ്പൂ​ട്ടി, ഡോ.​കെ.​ജി. ബി​ജു, കെ.​പി. ഏ​ലി​യാ​സ്, സാ​ബു ജോ​സ്, എം.​എം. ടോ​മി, ജോ​ണ്‍ മാ​ത്യു, കെ.​ടി. ശ്രീ​വ​ത്സ​ന്‍ എ​ന്നി​വ​ര്‍ ക്യാ​മ്പ് ന​യി​ക്കും.
താ​ത്്‍​പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9447538614, 9400622335.