പ്ര​തി​ഭ​യോ​ടൊ​പ്പം; വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ഷീ​ര​ക​ര്‍​ഷ​ക​നെ സ​ന്ദ​ര്‍​ശി​ച്ചു
Wednesday, November 20, 2019 1:14 AM IST
കൊ​മ്മ​യാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തി​ഭ​ക​ളോ​ടൊ​പ്പം വി​ദ്യാ​ല​യം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ഷീ​ര ക​ര്‍​ഷ​ക​നെ സ​ന്ദ​ര്‍​ശി​ച്ചു. ക്ഷീ​ര​വൃ​ത്തി​യി​ല്‍ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ന്‍റെ പു​ര​സ്‌​കാ​രം നേ​ടി​യ ബി​നു കൊ​ട​വ​നാ​ലി​നെ​യാ​ണ് കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. കാ​ര്‍​ഷി​ക​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു അ​റി​വും പ്ര​ചോ​ദ​ന​വും ന​ല്‍​കി.
സാ​ഹി​ത്യം, നാ​ട്ടു​വൈ​ദ്യം, കാ​യി​കം തു​ട​ങ്ങി മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നു സ്‌​കൂ​ള്‍ അ​ധി​ക​തൃ​ത​ര്‍ അ​റി​യി​ച്ചു.