ജി​ല്ലാ ക​ലോ​ത്സ​വം: ബ​ത്തേ​രി അ​സം​പ്ഷ​ന്‍ എ​യു​പി സ്‌​കൂ​ള്‍ ടീ​മി​നെ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു
Wednesday, November 20, 2019 1:15 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജി​ല്ലാ ക​ലോ​ത്സ​വം സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ബ​ത്തേ​രി അ​സം​പ്ഷ​ന്‍ എ​യു​പി സ്‌​കൂ​ള്‍ ടീ​മി​നെ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു. പ​ങ്കെ​ടു​ത്ത എ​ട്ട് ഇ​ന​ങ്ങ​ളി​ല്‍ ഏ​ഴ് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​ന​വും ഒ​രു ഇ​ന​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യാ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

സം​സ്‌​കൃ​തം അ​ധ്യാ​പി​ക വി.​എം. സ്‌​നോ​ജന്‍റെ ​നേ​തൃ​ത്വ​ത്തി​ലാ​ണ് സ്‌​കൂ​ള്‍ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​നു​മോ​ദ​ന സ​മ്മേ​ള​നം മാ​നേ​ജ​ര്‍ ഫാ.​ജെ​യിം​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​നന്‍റ്് റ്റി​.ജി ചെ​റു​തോ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ല്‍, പി.​എ. വ​ര്‍​ഗീ​സ്, ടി.​ടി. ബെ​ന്നി, മേ​ഴ്‌​സി മാ​ത്യു, പി.​ആ​ര്‍. മ​നോ​ജ്, ഗീ​താ വി​ശ്വ​നാ​ഥ​ന്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ഡെ​ല്ല ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.