വി​ജ​യ് മെ​ർ​ച്ച​ന്‍റ് ട്രോ​ഫി: ക​ർ​ണാ​ട​ക​യ്ക്ക് ഒ​ന്പ​ത് വി​ക്ക​റ്റ് വി​ജ​യം
Thursday, November 21, 2019 12:27 AM IST
കൃ​ഷ്ണ​ഗി​രി: കേ​ര​ള​വും ക​ർ​ണാ​ട​ക​യും ത​മ്മി​ൽ ന​ട​ന്ന അ​ണ്ട​ർ 16 വി​ജ​യ് മെ​ർ​ച്ച​ന്‍റ് ട്രോ​ഫി മ​ത്സ​ര​ത്തി​ൽ ക​ർ​ണാ​ട​ക​ക്ക് ഒ​ന്പ​ത് വി​ക്ക​റ്റ് വി​ജ​യം. ടോ​സ് നേ​ടി ആ​ദ്യ​ദി​നം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് 141 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ക​ർ​ണാ​ട​ക​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്സ് 224ൽ ​അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം 193 ന് ​പുറത്തായി. കേ​ര​ള ക്യാ​പ്റ്റ​ൻ അ​ഭി​ഷേ​ക് ജെ. ​നാ​യ​രു​ടെ 65 റ​ണ്‍​സാ​ണ് ഇ​ന്നിം​ഗ്സി​ന് ക​രു​ത്തു പ​ക​ർ​ന്ന​ത്. വി​ജ​യി​ക്കാ​ൻ 110 റ​ണ്‍​സ് മാ​ത്രം അ​ക​ലെ​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ക​ർ​ണാ​ട​കയ്​ക്കു വേ​ണ്ടി വി​ശാ​ൽ വെ​ങ്ക​ടേ​ഷ് നാ​ല് വി​ക്ക​റ്റ് നേ​ടി. സ്കോ​ർ- കേ​ര​ളം 141 & 193, ക​ർ​ണാ​ട​ക 224 & 115/1.