യോ​ഗം ഇ​ന്ന്
Thursday, November 21, 2019 12:27 AM IST
ക​ല്‍​പ്പ​റ്റ: കേ​ന്ദ്ര ഡാം ​സു​ര​ക്ഷ അ​ഥോ​റി​റ്റി​യു​ടെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി ബാ​ണാ​സു​ര ഡാ​മി​ന്‍റെ ഗുണദോഷ ബാധിതരുടെ യോ​ഗം ന​ട​ത്തു​ന്നു. ഇ​ന്നു രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ എ​പി​ജെ ഹാ​ളി​ലാ​ണ് യോ​ഗം. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജി​ല്ല ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡാ​മു​ക​ളി​ലെ അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് വി​ടു​ക, ഡാ​മു​ക​ള്‍ ത​ക​രു​ക തു​ട​ങ്ങി അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ന​ട​ത്തേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ മേ​ധാ​വി​ക​ള്‍​ക്കും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മു​ള്ള ചു​മ​ത​ല​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കും. കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍, ലോ​ക​ബാ​ങ്ക്, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ഇ​ത​ര സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. കെ​എ​സ്ഇ​ബി ഡ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ മോ​ഹ​ന​ന്‍ എ​മ​ര്‍​ജ​ന്‍​സി ആ​ക‌്ഷ​ന്‍ പ്ലാ​ന്‍ അ​വ​ത​രി​പ്പി​ക്കും. ഡാ​മു​ക​ളു​ടെ സു​ര​ക്ഷ​യും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്റെ മാ​ര്‍​ഗ​രേ​ഖ​ക​ള​നു​സ​രി​ച്ചാ​ണ് യോ​ഗം ചേ​രു​ന്ന​ത്.