ജീ​ന സ്ക​റി​യ​യെ ആ​ദ​രി​ച്ചു
Thursday, November 21, 2019 12:28 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഒ​ളിം​പി​ക്സ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ് ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജീ​ന സ്ക​റി​യ​യെ പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വി​ദ്യാ​ല​യം പ്ര​തി​ഭ​യോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജീ​ന സ്ക​റി​യ​യെ അ​വ​രു​ടെ പ​ന്തി​പ്പൊ​യി​ലി​ലു​ള്ള വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്.
പ്ര​തി​ഭ​യെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​വ​രെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സ​ന്ദേ​ശം കൈ​മാ​റു​ക​യും ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ. പ​ര​മേ​ശ്വ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​അ​ബൂ​ബ​ക്ക​ർ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ക്ലാ​ര ദേ​വ​സ്യ, അ​ധ്യാ​പ​രാ​യ കെ. ​റ​സി​യ, എം.​കെ. ഷ​മീ​ർ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.