ന​ട​പ​ടി വേ​ണം: ന​ഗ​ര​സ​ഭ
Friday, November 22, 2019 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഗ​വ. സ​ർ​വ​ജ​ന ഹൈ​സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ ക്ലാ​സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​ൽ​ക്കു​ക​യും മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്േ‍​റ​യും ക്ലാ​സ് അ​ധ്യാ​പ​ക​ന്േ‍​റ​യും ഭാ​ഗ​ത്ത് വീ​ഴ്ച​യു​ള്ള​താ​യി ബ​ത്തേ​രി ന​ഗ​ര​സ​ഭ.
ക്ലാ​സ് മു​റി​ക​ളി​ൽ മാ​ള​ങ്ങ​ളു​ണ്ടാ​യി​ട്ടും യ​ഥാ​സ​മ​യം അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യോ പ​രി​ഹ​രി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​ന​മാ​ണ്.
ഗു​രു​ത​ര​മാ​യ വി​ഷ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ധാ​ന അ​ധ്യാ​പ​ക​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​സ്പെ​ൻ​ഡ് ചെ​യ്ത ക്ലാ​സ് അ​ധ്യാ​പ​ക​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും വ​യ​നാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​റി​യി​ച്ചു.