പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ല്‍​പാ​ത: മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്
Saturday, November 23, 2019 12:46 AM IST
ക​ല്‍​പ്പ​റ്റ:​പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ല്‍​പാ​ത വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ല ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.70 ശ​ത​മാ​നം പണി പൂ​ര്‍​ത്തി​യാ​യ പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ പാ​ത പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തി​രു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട​ണം.
മേ​പ്പാ​ടി-​ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി റോ​ഡി​നു​വേ​ണ്ടി ആ​യി​രം കോ​ടി രൂ​പ നീ​ക്കി​വ​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ പാ​ത​യ്ക്കു 60 കോ​ടി രൂ​പ​യെ​ങ്കി​ലും ബ്ജ​റ്റി​ല്‍ വ​ക​യി​രു​ത്താ​ന്‍ ത​യാ​റാ​ക​ണം.
ബ​ദ​ല്‍ പാ​ത നി​ര്‍​മാ​ണ​ത്തി​ല്‍ അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്‍​പി​ല്‍ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡന്‍റ് കെ.​എ. ആ​ന്‍റണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​നീ​ഷ് ബാ​ബു, ക്ലീ​റ്റ​സ് സെ​ബാ​സ്റ്റ്യ​ന്‍, സി​ബി ജോ​ണ്‍, ബി​നോ​യി ജോ​സ​ഫ്, അ​നൂ​പ് തോ​മ​സ്, കെ.​കെ. ജോ​സ്, സി​ബി പൂ​ക്കൊ​മ്പി​ല്‍, വി​ല്‍​സ​ണ്‍ നെ​ടും​കൊ​മ്പി​ല്‍, കെ.​വി. റ​ജി, സു​നി​ല്‍ അ​ഗ​സ്റ്റി​ന്‍, ടി.​പി. കു​ര്യാ​ക്കോ​സ്, കെ. ​ജോ​സ​ഫ്, ​ജോ​ര്‍​ജ് വാ​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.