പു​തു​ശേ​രി പ​ള്ളി​യി​ൽ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം എ​ട്ടി​ന് സ​മാ​പ​ിക്കും
Thursday, December 5, 2019 12:44 AM IST
മ​ക്കി​യാ​ട്:​പു​തു​ശേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പ​നം എ​ട്ടി​നു രാ​വി​ലെ 9.30നു ​മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ബി​ഷ്പ് 11.30ന് ​ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക സെ​മി​ത്തേ​രി വെ​ഞ്ച​രി​ക്കും.പ​ള്ളി​യി​ൽ 10 ദി​വ​സ​ത്തെ തി​രു​നാ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​കും. ഏ​ഴി​നു വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക മു​ൻ വി​കാ​രി​മാ​ർ ചേ​ർ​ന്നു അ​ർ​പ്പി​ക്കു​ന്ന സ​മൂ​ഹ​ബ​ലി. സ​ന്ദേ​ശം-​മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ചാ​ണ്ടി പു​ന​ക്കാ​ട്ട്. രാ​ത്രി 7.15നു ​സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 8.30നു ​വാ​ദ്യ​മേ​ളം. എ​ട്ടി​നു ഉ​ച്ച​യ്ക്കു സ്നേ​ഹ​വി​രു​ന്ന്