യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം ഏ​ഴി​ന്
Thursday, December 5, 2019 12:44 AM IST
വെ​ള്ള​മു​ണ്ട: രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​ട്ടേ​നാ​ൽ സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​ഗ​മം വി​ജ​യി​പ്പി​ക്കാ​നും വി​വി​ധ മേ​ഖ​ല​യി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കാ​നും വെ​ള്ള​മു​ണ്ട​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം തീ​രു​മാ​നി​ച്ചു.

വെ​ള്ള​മു​ണ്ട​യി​ൽ നാ​ല് കോ​ടി രൂ​പ മു​ട​ക്കി സ്വ​ന്തം ചെ​ല​വി​ൽ ഡ​യാ​ലീ​സ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച അ​ബ്ദു​ൾ നാ​സ​ർ കു​നി​ങ്ങാ​ര​ത്ത്, ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ് ബോ​ൾ താ​രം പി.​എ​സ്. ജീ​ന, ര​ണ്ട് കാ​ലു​ക​ളും ത​ള​ർ​വാ​തം പി​ടി​പ്പെ​ട്ടി​ട്ടും കാ​ർ​ഷി​ക രം​ഗ​ത്ത് വി​പ്ല​വം തീ​ർ​ത്ത ആ​ദി​വാ​സി വ​നി​ത​ കും​ന്പ വെ​ള്ള​മു​ണ്ട, ആ​ദി​വാ​സി പ​ണി​യ​വി​ഭാ​ഗ​ത്തി​ൽ നി​ന്നും പി​ജി പ​ഠ​നം ന​ട​ത്തു​ന്ന ലി​നി​യ കോ​ട്ട​മു​ക്ക​ത്ത് എ​ന്നി​വ​രെ​ രാ​ഹു​ൽ ഗാ​ന്ധി ആ​ദ​രി​ക്കും.

സി.​പി. മൊ​യ്തു ഹാ​ജി (ചെ​യ​ർ​മാ​ൻ), വി.​വി. ബാ​ല​ൻ (ക​ണ്‍​വീ​ന​ർ), പി. ​ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ സി.​പി. മൊ​യ്തു​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. വ​ർ​ഗീ​സ്, പ​ട​യ​ൻ അ​മ്മ​ത്, മം​ഗ​ല​ശേരി മാ​ധ​വ​ൻ, ചി​ന്ന​മ്മ ജോ​സ്, കെ.​എം. അ​ബ്ദു​ള്ള, ടി.​കെ. മ​മ്മൂ​ട്ടി, പി. ​ച​ന്ദ്ര​ൻ, വി.​വി. ബാ​ല​ൻ, സി. ​വി​നോ​ദ്, റെ​ജി പു​ന്നോ​ലി​ൽ, എം.​പി. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.