യു​ഡി​എ​ഫ് നേ​തൃ​സം​ഗ​മം രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, December 6, 2019 12:30 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം നാ​ളെ രാ​വി​ലെ 10നു ​സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ചെ​യ​ർ​മാ​ൻ കെ.​കെ. ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ർ ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. യു​ഡി​എ​ഫി​ന്‍റെ ബൂ​ത്തു​ത​ലം മു​ത​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും.
യു​ഡി​എ​ഫ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ർ​ച്ച, വ​ന്യ​മൃ​ഗ​ശ​ല്യം, മെ​ഡി​ക്ക​ൽ കോ​ള​ജ്, ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം, റെ​യി​ൽ​വേ, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സം​ഗ​മം ച​ർ​ച്ച​ചെ​യ്യും.