ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, December 6, 2019 12:31 AM IST
മ​ഞ്ചേ​രി :എ​ട​വ​ണ്ണ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക ജ​സീ​ന​യെ ഭ​ർ​ത്താ​വ് സ്കൂ​ളി​ലെ​ത്തി​യാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.​എ​ട​വ​ണ്ണ ജി​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യെ​യാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദ​ക്കു​ക​യും ചെ​യ്തെ​ന്ന് ഭ​ർ​ത്താ​വ് ആ​രോ​പി​ക്കു​ന്ന​ത്.
രാ​വി​ലെ സ്കൂ​ളി​ൽ എ​ത്തി​യ അ​ധ്യാ​പി​ക ജ​സീ​ന​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റൂ​മി​ലേ​ക്കു വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​ർ​ദ​ന​മേ​റ്റ​താ​യി സം​ശ​യ​മു​ണ്ടെ​ന്നു​മാ​ണ് ഭ​ർ​ത്താ​വ് വി.​പി അ​സ്ലം പ​റ​യു​ന്ന​ത്. അ​ധ്യാ​പ​ക​ൻ ത​ന്നെ നി​ര​ന്ത​ര​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​റു​ണ്ടെ​ന്നും സ്കൂ​ളി​ൽ നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും മു​ന്പ് പ​റ​ഞ്ഞി​രു​ന്ന​താ​യി ഭ​ർ​ത്താ​വ് പ​റ​യു​ന്നു. അ​തേ​സ​മ​യം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞു. സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ത​ല​ക​റ​ങ്ങി വീ​ണ​താ​ണ് ബോ​ധ​ര​ഹി​ത​യാ​കാ​ൻ കാ​ര​ണം. മു​ന്പ് അ​ധ്യാ​പി​ക​യു​മാ​യി ു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞു.