സ​മ​ർ​പ്പി​ത​രെ അ​പ​മാ​നി​ക്കു​ന്ന​വ​രെ വി​ശ്വാ​സി​ക​ൾ ത​ള്ള​ണം: മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Tuesday, December 10, 2019 12:56 AM IST
പു​തു​ശേ​രി: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ട ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ജൂ​ബി​ലി സ​മാ​പ​ന​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. വി​ശ്വാ​സി​ക​ളെ വ​ഴി​തെ​റ്റി​ക്കാ​നും സ​മ​ർ​പ്പി​ത​രെ അ​പ​മാ​നി​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​രെ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നു ബി​ഷ​പ് പ​റ​ഞ്ഞു.
വി​ശ്വാ​സി​ക​ൾ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും ഉ​പ​കാ​രി​ക​ളാ​യി ജീ​വി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.
ജൂ​ബി​ലി സ്മാ​ര​ക സെ​മി​ത്തേ​രി​യു​ടെ വെ​ഞ്ച​രി​പ്പു​ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. മ​രി​യ​ൻ ക്വി​സി​ൽ വി​ജ​യി​ക​ളാ​യ മേ​രി ജോ​ണി മ​രു​തു​ക​ല്ലി​ങ്കി​ൽ, ജാ​ൻ​സി ബൈ​ജു പ​ള്ളി​വാ​തു​ക്ക​ൽ, ജോ​യ​ൽ ഷ​ജി മ​ര​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ ബി​ഷ​പ്പി​ൽ​നി​ന്നു സ​മ്മാ​നം സ്വീ​ക​രി​ച്ചു.
വി​കാ​രി ഫാ.​സു​നി​ൽ വ​ട്ടു​കു​ന്നേ​ലി​നു ര​ജ​ത ജൂ​ബി​ലി മൊ​മെ​ന്േ‍​റാ കോ​ട്ട​യം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പു​തു​ശേ​രി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​മാ​വേ​ലി​പു​ത്ത​ൻ​പു​ര​യും കൈ​ക്കാ​ര·ാ​രും ചേ​ർ​ന്നു സ​മ്മാ​നി​ച്ചു.
2018 ഡി​സം​ബ​ർ എ​ട്ടി​നു മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഏ​ബ്രാ​ഹം നെ​ല്ലി​ക്ക​ലാ​ണ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ന​വം​ബ​ർ 29നു ​വി​കാ​രി കൊ​ടി​യേ​റ്റി​യ​തോ​ടെ​യാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. 25 കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം.
മു​ൻ വി​കാ​രി​മാ​ർ, കൈ​ക്കാ​രന്മാ​ർ, എ​ഫി​സി​സി സി​സ്റ്റേ​ഴ്സ്, പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മു​ൻ വി​കാ​രി ഫാ. ​മാ​ത്യു കാ​ട്ട​റാ​ത്ത് എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.