കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ചു: 11 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, December 10, 2019 11:59 PM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ 46 ൽ ​നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​ഖാ​മി​ന്‍റെ മ​തി​ലി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ വ​ന്ന ലോ​റി​ക്കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് ബ​സ് നി​യ​ന്ത്ര​ണം വി​ടാ​ൻ ഇ​ട​യാ​യ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​ര​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പേ​രാ​വൂ​രി​ൽ നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.