നേ​തി ഫി​ലിം സൊ​സൈ​റ്റി​യു​ടെ ‘ക​ഖ​ഗ​ഘ​ങ...’ സി​നി​മ പ്ര​ദ​ർ​ശ​നം 18ന്
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: നേ​തി ഫി​ലിം സൊ​സൈ​റ്റി​യു​ടെ 33-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഖ​ഗ​ഘ​ങ..... എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. മ​ല​യാ​ള അ​ക്ഷ​ര​മാ​ല​യി​ലെ 51 അ​ക്ഷ​ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ദേ​ശീ​യ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം നേ​ടി​യ ന്ധ​ആ​ദി​മ​ധ്യാ​ന്തം​ന്ധ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഷെ​റി ത​ളി​പ്പ​റ​ന്പ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ബാ​ന​റി​ൽ നി​ർ​മ്മി​ച്ച സി​നി​മ​യാ​ണി​ത്. ക​ഖ​ഗ​ഘ​ങ..... യു​ടെ ജി​ല്ല​യി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ് 18ന് ​വൈ​കു​ന്നേ​രം ആ​റി​ന് ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ ന​ട​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ സം​വി​ധാ​യ​ക​നാ​യ മ​നോ​ജ് കാ​ന​യാ​ണ് നാ​യ​ക​ൻ. ഗ്രാ​മീ​ണ നാ​ട​ക ന​ട​ൻ കോ​ക്കോ​ട​ൻ നാ​രാ​യ​ണ​നും അ​ഭി​ന​യി​ക്കു​ന്നു. സി​നി​മ​യോ​ട് താ​ൽ​പ​ര്യ​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നി​ർ​മ്മാ​താ​വും സം​വി​ധാ​യ​ക​നും ന​ട​നു​മാ​കാ​ൻ സാ​ധി​ക്ക​ണം എ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് ഈ ​സി​നി​മ ഒ​രു​ക്കി​യ​ത്. ചെ​ല​വ് ചു​രു​ങ്ങി​യ സി​നി​മ​യാ​ണി​ത്. സാ​ധാ​ര​ണ​ക്കാ​ര​നും സി​നി​മ​യെ പ്രാ​പ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സി​നി​മ ഒ​രു​ക്കി​യ​ത്.