വൈ​എം​സി​എ ഡേ ​കെ​യ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: വൈ​എം​സി​എ ക​ൽ​പ്പ​റ്റ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്പി​ലേ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഡേ ​കെ​യ​ർ ആ​ൻ​ഡ് പ്ലേ ​സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ്കൂ​ളി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രാ​യി​രി​ക്കും കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ക. വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഡ​ന്‍റ​ൽ, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ, മാ​ലി​ന്യ​മു​ക്ത​മാ​യി അ​ന്ത​രീ​ക്ഷം, ജൈ​വ രീ​തി​യി​ൽ സ്കൂ​ളി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ സ്കൂ​ളി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഡാ​ൻ​സ്, ട്യൂ​ഷ​ൻ ക്ലാ​സ്, യോ​ഗ പ​രി​ശീ​ല​നം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. സ്റ്റാ​ൻ​ലി, പ്ലേ ​സ്കൂ​ൾ ക​ണ്‍​വീ​ന​ർ കെ.​ഐ. വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.