സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 15ന്
Saturday, December 14, 2019 12:02 AM IST
പ​ന​മ​രം: ക​ൽ​പ്പ​റ്റ റോ​ട്ട​റി ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ച് ആ​ർ​ഷ​ഭാ​ര​തി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ഓ​ക്സ്ഫാം ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ലി​യോ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ലെ പ്ര​ള​യ ദു​രി​താ​ശ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 15ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. പ​ന​മ​രം ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് ക്യാ​ന്പ്.
വി​ദ​ഗ്ദ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​വും സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ്, ഇ​സി​ജി, ര​ക്ത പ​രി​ശോ​ധ​ന, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള കൗ​ണ്‍​സ​ലിം​ഗ് എ​ന്നി​വ ന​ൽ​കും.