ഹ്യൂ​മ​ൻ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മ​നു​ഷ്യ​ാവ​കാ​ശ​ദി​നം ആ​ഘോ​ഷി​ച്ചു
Saturday, December 14, 2019 12:02 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യോ​ജ​ന പാ​ർ​ക്കി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​വ​കാ​ശ​ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ല പ്രി​സി​ഡ​ന്‍റ് റോ​യി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ലാ​സി​ൽ പാ​ന്പ്ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​ര​ണ​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​ക്കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ല്ലാ ത​ര​ത്തി​ലും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വ​യ​നാ​ട്ടി​ൽ ഒ​രു​പാ​ട് പേ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം ഇ​വി​ടെ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും റോ​യി മാ​ത്യു പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​എ​സ്. നാ​സി​ർ, കെ. ​ഷ​കീ​ർ, മു​സ്ത​ഫാ കു​പ്പാ​ടി, ഷി​ജി സാ​ബു, ബീ​നാ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ കു​പ്പാ​ടി ജി​എ​ച്ച്എ​സ്എ​സ് സ​ന്ദ​ർ​ശി​ച്ചു. അ​ധ്യ​പ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും സ്കൂ​ളും പ​രി​സ​ര​വും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി ജി​ജോ ജോ​സ​ഫ് സ്വാ​ഗ​ത​വും, ട്ര​ഷ​ർ അ​ബ്ദു​ൽ റ​ഹി​മാ​ൻ ക​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.