വ്യാ​പാ​രി യൂ​ത്ത് വിം​ഗ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും 17ന്
Saturday, December 14, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത്വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17നു ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​വും പ​ക​രം സം​വി​ധാ​ന​വും ഇ​ല്ലാ​തെ ഏ​ർ​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യു​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​സീ​ഹ്, റ​ഷീ​ദ് അ​ന്പ​ല​വ​യ​ൽ, ഉ​ണ്ണി കാ​മി​യോ, മു​നീ​ർ നെ​ടും​ക​ര​ണ, റെ​ജി​ലാ​സ് കാ​വു​മ​ന്ദ്ം, കെ.​എ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം ഘ​ട്ട​ങ്ങ​ളാ​യി കു​റ​യ്ക്കു​ന്ന​തി​നു പ​ക​രം ഒ​റ്റ​യ​ടി​ക്കു നി​രോ​ധ​നം കൊ​ണ്ടു​വ​രു​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ല. ഉ​ത്പാ​ദ​ക​നെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ഒ​ഴി​വാ​ക്കി വ്യാ​പാ​രി​ക്കു മാ​ത്രം പി​ഴ ചു​മ​ത്തു​ന്ന​തു ദ്രോ​ഹ​ന​ട​പ​ടി​യാ​ണ്. നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ക​ട​ക​ളി​ൽ ക​യ​റി വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കാ​നും പി​ഴ ചു​മ​ത്താ​നും ജ​യി​ലി​ൽ അ​ട​യ്ക്കാ​നും ശ്ര​മം ഉ​ണ്ടാ​യാ​ൽ കൈ​കെ​ട്ടി നി​ൽ​ക്കി​ല്ല.
ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ലെ വ്യാ​പാ​രി ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ത്തി​നു നി​കു​തി ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ 10നു ​പ​ഴ​യ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു മാ​ർ​ച്ച് ആ​രം​ഭി​ക്കും. ധ​ർ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.