നോ​വ​ൽ പ്ര​കാ​ശ​നം നാ​ളെ
Saturday, December 14, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: നീ​ല​മ​ല​ക​ൾ സാ​ക്ഷി എ​ന്ന പേ​രി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ അ​ഞ്ചു​കു​ന്ന് ശി​വ​രാ​മ​ൻ പാ​ട്ട​ത്തി​ൽ എ​ഴു​തി​യ നോ​വ​ലി​ന്‍റെ പ്ര​കാ​ശ​നം 15നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മാ​ന​ന്ത​വാ​ടി പ​ഴ​ശി ഗ്ര​ന്ഥാ​ല​യം ഹാ​ളി​ൽ ച​രി​ത്ര​കാ​ര​ൻ ഡോ.​കെ.​കെ.​എ​ൻ. കു​റു​പ്പ് നി​ർ​വ​ഹി​ക്കും. ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ക്കാ​ഡ​മി​ക് ഡീ​ൻ പ്ര​ഫ.​ടി. മോ​ഹ​ൻ ബാ​ബു പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.
ബ​ത്തേ​രി ഡ​യ​റ്റ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. ല​ക്ഷ്മ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​ഹി​ത്യ-​സാം​സ്കാ​രി​ക രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ഷി​ദ് ഗ​സാ​ലി, ടി. ​ര​വീ​ന്ദ്ര​ൻ, പ്രേ​മ​ച​ന്ദ്ര​ൻ ചോ​ന്പാ​ല, ഷാ​ജി പു​ൽ​പ്പ​ള്ളി, ബാ​ല​ൻ വേ​ങ്ങ​ര, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ, ഹ​രീ​ഷ് കോ​ട്ടൂ​ർ, ഏ​ച്ചോം ഗോ​പി, പി. ​മ​ധു, പി.​എം. രാ​മ​കൃ​ഷ്ണ​ൻ, ഇ.​വി. അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വ​യ​നാ​ടി​ന്‍റെ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​ത്തെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു ര​ചി​ച്ച​താ​ണ് നോ​വ​ലെ​ന്നു ഗ്ര​ന്ഥ​ക​ർ​ത്താ​വ് ശി​വ​രാ​മ​ൻ പാ​ട്ട​ത്തി​ൽ, പു​സ്ത​കം പ്ര​സാ​ധ​നം ചെ​യ്യു​ന്ന നീ​ർ​മാ​ത​ളം ബു​ക്സ് ഡ​യ​റ​ക്ട​ർ അ​നി​ൽ കു​റ്റി​ച്ചി​റ, വാ​ലു​മ്മ​ൽ ടി​ടി​എ പ്രി​ൻ​സി​പ്പ​ൽ കെ.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ​യ​നാ​ടി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക. രാ​ഷ്ട്രീ​യ ഭൂ​പ​ട​ത്തി​ൽ​നി​ന്നു മ​റ​ഞ്ഞു​പോ​യ​വ​ർ നോ​വ​ലി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.
ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പു​വ​രെ ജൻമി​ക​ളു​ടെ അ​ടി​മ​ക​ളാ​യി​രു​ന്ന ഗോ​ത്ര​ജ​ന​ത ഇ​പ്പോ​ൾ മ​ദ്യ​ത്തി​നു അ​ടി​മ​ക​ളാ​ണ്. ടി​പ്പു​വി​ന്‍റെ പ​ട​യോ​ട്ട​ത്തി​നും കു​റി​ച്യ ക​ലാ​പ​ത്തി​നും, പ​ഴ​ശി സ​മ​ര​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച​താ​ണ് വ​യ​നാ​ട​ൻ മ​ണ്ണ്. ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള​ത​ട​ക്കം നി​ര​വ​ധി സ​മ​ര​ങ്ങ​ളെ​യും വ​യ​നാ​ട് ക​ണ്ടു. ഇ​തി​ലൂ​ടെ​യെ​ല്ലാം ക​ട​ന്നു​പോ​കു​ന്ന​താ​ണ് നോ​വ​ലെ​ന്നും ഗ്ര​ന്ഥ​കാ​ര​ൻ പ​റ​ഞ്ഞു.