ആ​ദി​വാ​സി സാ​ക്ഷ​ര​ത: പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Saturday, December 14, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, സാ​ക്ഷ​ര​ത മി​ഷ​ൻ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വ​യ​നാ​ട് സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ഉൗ​രു​ക​ളി​ൽ അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചു ന​ട​ത്തി. ഉൗ​രു​ക​ളി​ൽ പ​ഠി​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, പ്രേ​ര​ക്മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദീ​പം തെ​ളി​യി​ച്ച​ത്. കാ​ർ​മ​ൽ​കു​ന്ന് കോ​ള​നി​യി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ഹ​ദ് ദീ​പം തെ​ളി​യി​ച്ചു. സാ​ക്ഷ​ര​ത മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​ര​ക്ട​ർ സ​ന്ദീ​പ് ച​ന്ദ്ര​ൻ, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ർ​മ​ല റേ​ച്ച​ൽ ജോ​യി, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, ഇ​ൻ​സ്ട്ര​ക്ട​ർ ഹ​ർ​ഷി​ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.