ക്രി​സ്മ​സ് വി​പ​ണി സ​ജീ​വ​മാ​കു​ന്നു
Sunday, December 15, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​നു​ശേ​ഷം വീ​ണ്ടും വി​പ​ണി​ക്ക് ന​ക്ഷ​ത്ര​ത്തി​ള​ക്കം. സാ​ധാ​ര​ണ​യി​ലും നേ​ര​ത്തേ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ക്രി​സ്മ​സ് വി​പ​ണി​.
ഓ​ടി​ന​ട​ന്നു ക​ത്തു​ന്ന എ​ൽ​ഇ​ഡി ലൈ​റ്റ് മു​ത​ൽ പ​ഴ​മ​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ൾ വ​രെ വി​പ​ണി​യി​ലു​ണ്ട്. ഇ​ത്ത​വ​ണ​യും ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കു എ​ത്തി​യ​തി​ൽ കൂ​ടു​ത​ലും.
വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ മി​ന്നി​മ​റ​യു​ന്ന എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ ഉ​ള്ള ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് വി​ൽപ്പ​ന​യ്ക്കെ​ത്തി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ൽ​ഇ​ഡി ലൈ​റ്റ് ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് 75 രൂ​പ മു​ത​ൽ 800 രൂ​പ വ​രെ വി​ല​യു​ണ്ട്.
അ​ഞ്ചു രൂ​പ മു​ത​ൽ 100 രൂ​പ വ​രെ​യാ​ണ് പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കു വി​ല. റെ​ഡി​മെ​യ്ഡ് ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും വി​പ​ണി​യി​ലു​ണ്ട്. 85 രൂ​പ മു​ത​ൽ 2,000 രൂ​പ വ​രെ​യാ​ണ് ക്രി​സ്മ​സ്ട്രീ​ക​ൾ​ക്കു വി​ല. പു​ൽ​ക്കൂ​ട് ഒ​രു​ക്കു​വാ​നു​ള്ള പ്ലാ​സ്റ്റി​ക് പു​ല്ലു​ക​ൾ ഏ​റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. 65 രൂ​പ മു​ത​ൽ 300 രൂ​പ വ​രെ വി​ല​.
275 രൂ​പ മു​ത​ൽ 2, 000 രൂ​പ വ​രെയാണ് പു​ൽ​കൂടിന് വില. ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും അ​ല​ങ്ക​രി​ക്കു​ന്ന വി​വി​ധ​ത​രം മാ​ല​ക​ൾ, ക്രി​സ്മ​സ് പ​പ്പ​യു​ടെ മു​ഖം​മൂ​ടി​ക​ൾ, തു​ണ്ടു​വ​ടി, നീ​ള​ൻ കോ​ട്ട് തു​ട​ങ്ങി​യ​വ ക​ട​ക​ളി​ലു​ണ്ട്. ക്രി​സ്മ​സ് കാ​ർ​ഡു​ക​ളു​ടെ വി​ൽ​പ​ന​യും ത​കൃ​തി​യി​ലാ​ണ്.