ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും ട്രാ​ഫി​ക് പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല
Sunday, December 15, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും ട്രാ​ഫി​ക് പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. റോ​ഡ് നി​യ​മ​ങ്ങ​ളി​ലും സു​ര​ക്ഷ​യി​ലും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാന്‌ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു നി​ർ​മി​ച്ച പാ​ർ​ക്കാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ട്രാ​ഫി​ക് ആ​ൻ​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റ് അ​നു​വ​ദി​ച്ച 33 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ർ​ക്ക് സ​ജ്ജീ​ക​രി​ച്ച​ത്.
പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ മാ​സം 30ന് ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
പാ​ർ​ക്കി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ല്ല. സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്നാ​ണ് ത​ത്കാ​ലം വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്. പ​രി​പാ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ പാ​ർ​ക്കി​ൽ ച​പ്പു​ച​വ​റും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും മ​റ്റും കു​മി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തേ​യും ജി​ല്ല​യി​ലെ ആ​ദ്യ​ത്തേ​യും ട്രാ​ഫി​ക് പാ​ർ​ക്കാ​ണ് മാ​ന​ന്ത​വാ​ടി​യി​ലേ​ത്.