കോ​ക്കു​ഴി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സാ​മ​ഗ്രി വി​ത​ര​ണം നാ​ളെ
Sunday, December 15, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കോ​ക്കു​ഴി വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സാ​മ​ഗ്രി​ക​ൾ നാ​ളെ രാ​വി​ലെ 11 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. വോ​ട്ടെ​ടു​പ്പ് 17ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും വോ​ട്ടെ​ണ്ണ​ൽ 18ന് ​രാ​വി​ലെ 10 മു​ത​ലും ന​ട​ക്കും.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​യ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മാ​നു​സൃ​ത ക​ന്പ​നി​ക​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ​വാ​ർ​ഡി​ലെ വോ​ട്ട​റാ​ണെ​ന്ന രേ​ഖ​യു​മാ​യി അ​പേ​ക്ഷി​ച്ച് സ്വ​ന്തം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് ചെ​യ്യാം. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സ്ഥ​ലം​മാ​റ്റാ​നോ ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ സ്ഥ​ലം​മാ​റ്റം ഉ​ണ്ടാ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സ്ഥ​ലം​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നോ പാ​ടി​ല്ല.