വി​ദ്യാ​ർ​ഥി​കൾക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കി ശാ​സ്ത്ര സം​ഗ​മം
Wednesday, January 15, 2020 12:13 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, ഗ​ണി​ത, പ്ര​വ​ർ​ത്തി​പ​രി​ച​യ ക്ല​ബു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
വൈ​ത്തി​രി ഉ​പ​ജി​ല്ല ശാ​സ്ത്ര സം​ഗ​മം ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ എ​ൽ​പി സ്കൂ​ളി​ൽ വൈ​ത്തി​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​എം. സൈ​മ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര​വും അ​ന്ധ​വി​ശ്വാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ടി. ശ്രീ​വ​ത്സ​ൻ ക്ലാ​സെ​ടു​ത്തു.
ഉ​പ​ജി​ല്ലാ ക​ണ്‍​വീ​ന​ർ വി.​പി. സ​ജി, ശാ​സ്ത്ര​ക്ല​ബ് ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, പ്ര​വ​ർ​ത്തി​പ​രി​ച​യ ക്ല​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ. ദം​ഷീ​ന, പി.​ആ​ർ. ഗി​രി​നാ​ഥ​ൻ, കെ.​എ​ൻ. അ​നി​ൽ​കു​മാ​ർ, പു​ഷ്പ​ത്തൂ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.