ആ​ർ​എ​സ്എ​സി​നെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സ് സമീപനം അ​വ​സാ​നി​പ്പി​ക്ക​ണം: സി​പി​എം
Wednesday, January 15, 2020 12:13 AM IST
എ​ട​ക്ക​ര: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പൊ​യ്ക മു​ത​ൽ മൊ​ട​പൊ​യ്ക വ​രെ ജ​ന​കീ​യ റാ​ലി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​വ​രെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സ് ശ്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം എ​ട​ക്ക​ര ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ക്ര​മി​ക​ളാ​യി 16 പേ​ർ ഉ​ണ്ടാ​യി​ട്ടും മൂ​ന്നോ നാ​ലോ പേ​രി​ൽ മാ​ത്രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് മ​റ്റു പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന എ​സ്ഐ​യു​ടെ ന​ട​പ​ടി തി​രു​ത്ത​ണം. സം​ഘ​ർ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ക​വ​ള​പൊ​യ്ക​യി​ലെ ആ​ർ​എ​സ്എ​സ് കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച റെ​യ്ഡ് യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളെ വ​ഴി​ക്ക​ട​വ് എ​സ്ഐ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടു​ണ്ട്.
എ​സ്ഐ യു​വ​മോ​ർ​ച്ച നേ​താ​വ് അ​ജി തോ​മ​സു​മാ​യി ര​ഹ​സ്യ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​ണ് റെ​യ്ഡ് സ​മ​യ​ത്ത് ആ​യു​ധ​ങ്ങ​ൾ മാ​റ്റാ​ൻ ആ​ർ​എ​സ്എ​സി​ന് ക​ഴി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ആ​ർ​എ​സ്എ​സ് മാ​രാ​ക​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് നൂ​റു​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ സാ​ക്ഷി പ​റ​ഞ്ഞി​ട്ടും എ​സ്ഐ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് സം​ശ​യ​ക​ര​മാ​ണ്. വ​ർ​ഗീ​യ​വാ​ദി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും സ​ഹാ​യി​ക്കു​ന്ന വ​ഴി​ക്ക​ട​വ് എ​സ്ഐ​യു​ടെ നി​ല​പാ​ട് ല​ജ്ജ​ക​ര​മാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ഏ​രി​യ ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റ​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.