ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പ​യി​ൻ, ആ​ർ​ദ്ര വി​ദ്യാ​ല​യം പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 17, 2020 12:20 AM IST
ക​ൽ​പ്പ​റ്റ: ’ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ആ​ർ​ദ്ര വി​ദ്യാ​ല​യം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി കെ.​കെ ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഒൗ​ട്ടും ന​ട​ന്നു.
ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി രൂ​പീ​ക​രി​ക്കാനു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും അ​തി​ന​നു​സൃ​ത​മാ​യി ജീ​വി​ത​ശൈ​ലി മാ​റ്റി​യെ​ടു​ക്കാ​നും ഉ​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കു​ന്ന​താ​ണ് ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പ​യി​ൻ. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ, വ്യാ​യാ​മ​മു​റ​ക​ൾ, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, മ​ദ്യം, മ​യ​ക്ക് മ​രു​ന്ന് എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വി​മു​ക്തി, ശു​ചി​ത്വ​ശീ​ല​ങ്ങ​ളും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും എ​ന്നി​വ​യാ​ണ് ഉദ്ദേശിക്കുന്നത്.
സു​ര​ക്ഷി​ത വ​യ​നാ​ട് യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​ഥ​മ ശ്രു​ശ്രൂ​ഷ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​താ​ണ് ആ​ർ​ദ്ര വി​ദ്യാ​ല​യം പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഹെ​ൽ​ത്ത് കോ​ർ​ണ​ർ സ്ഥാ​പി​ച്ച് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും ആ​രോ​ഗ്യ ബോ​ധ​വും സൃ​ഷ്ടി​ക്കു​ക​യുമാണ് ല​ക്ഷ്യം.
ആ​ർ​ദ്രം മി​ഷ​ൻ, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം വ​യ​നാ​ട് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ർ​ദ്ര​വി​ദ്യാ​ല​യം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ്കൂ​ളു​ക​ളി​ലും ആ​ർ​ദ്രം കോ​ർ​ണ​ർ സ്ഥാ​പി​ക്കും. ഒ​രു ഡോ​ക്ട​ർ​ക്ക് സ്കൂ​ളി​ന്‍റെ ചു​മ​ത​ല ന​ൽ​കി ച​ങ്ങാ​തി ഡോ​ക്ട​റാ​ക്കും. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ ജി​ല്ല​യി​ൽ പ​ഠി​ക്കു​ന്ന 80,000 വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഏ​ക​ദി​ന ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​നാ​യി കു​ട്ടി ഡോ​ക്ട​ർ​മാ​ർ​ക്കും വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും ഓ​രോ സ്കൂ​ളി​ലെ​യും ഒ​രു ടീ​ച്ച​റെ ഹെ​ൽ​ത്ത് ടീ​ച്ച​റാ​ക്കി മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. 1500 സെ​ഷ​നു​ക​ളാ​യി​ട്ടാ​യി​രി​ക്കും പ​രി​ശീ​ല​നം. ഒ​ന്ന​ര മാ​സ​ത്തി​ന​കം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കും.
ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് സ്കൂ​ളു​ക​ളി​ൽ ആ​ർ​ദ്രം കോ​ർ​ണ​ർ സ​ജ്ജ​മാ​ക്കു​ക. ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, സ്ട്ര​ക്ച്ച​റാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ത്യേ​ക ടേ​ബി​ൾ, കൂ​ള​ർ എ​ന്നി​വ ആ​ർ​ദ്രം കോ​ർ​ണ​റി​ലു​ണ്ടാ​കും. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ഇ​സി (ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ഡ്യുക്കേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ) അ​വ​ബോ​ധ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. പാ​ന്പു​ക​ടി, ത​ല​ക​റ​ക്കം, പ​ട്ടി​ക​ടി, മു​റി​വ് മ​റ്റ് അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യാ​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കാം. പ​രി​ശീ​ല​നം നേ​ടി​യ ഹെ​ൽ​ത്ത് ടീ​ച്ച​ർ​മാ​ർ​ക്കാ​യി​രി​ക്കും ആ​ർ​ദ്രം കോ​ർ​ണ​റി​ന്‍റെ ചു​മ​ത​ല. പി​ടി​എ യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മ്മ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും.
സ്കൂ​ളി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള ഒ​രു ഡോ​ക്ട​റെ ച​ങ്ങാ​തി ഡോ​ക്ട​റാ​ക്കി ഇ​തി​ന്‍റെ ചു​മ​ത​ല ന​ൽ​കും. സ​കൂ​ളി​ൽ നി​ന്ന് വ​രു​ന്ന ആ​ദ്യ കോ​ൾ സ്വീ​ക​രി​ച്ച് മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​ഡോ​ക്ട​റു​ടെ ചു​മ​ത​ല. ഡോ​ക്ട​ർ വ​രാ​തെ ത​ന്നെ കു​ട്ടി​യ്ക്ക് എ​വി​ടെ ചി​കി​ത്സ ന​ൽ​ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് നിർദേ​ശം ന​ൽ​കും. മാ​സ​ത്തി​ലൊരിക്കല്‌ ഡോ​ക്ട​ർ ഹെ​ൽ​ത്ത് കോ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ച് മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ല​യി​രു​ത്തും. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ച​ങ്ങാ​തി ഡോ​ക്ട​ർ പ്ര​വ​ർ​ത്തി​ക്കു​ക.
കൗ​മാ​ര ആ​രോ​ഗ്യ പ​രി​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ട് ആ​വി​ഷ്ക​രി​ച്ച​താ​ണ് സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ കേ​ഡ​റ്റ് പ​ദ്ധ​തി. ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 1032 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​നം നേടി. മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 333 വി​ദ്യാ​ർ​ഥിക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ടാ​ണ് ന​ട​ന്ന​ത്. ആ​ർ​ദ്ര വി​ദ്യാ​ല​യം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
ക​ൽ​പ്പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഹെ​ൽ​ത്ത് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള ആ​ർ​ദ്ര വി​ദ്യാ​ല​യം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ഥിക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.
കു​ട്ടി ഡോ​ക്ട​ർ​മാ​രു​ടെ കൈ​യ്യെ​ഴു​ത്ത് മാ​സി​ക ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് പ്ര​കാ​ശ​നം ചെ​യ്തു. സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ൽ​കി​യ ഹെ​ൽ​പ്പ് ഫോ​ർ ഹെ​ൽ​പ്‌ലെസ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ അ​ന​സ്തേ​ഷ്യ​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ത​ന്പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​ബി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.