ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ക​ലാ​ജാ​ഥ ഇ​ന്ന്
Sunday, January 19, 2020 1:17 AM IST
ക​ൽ​പ്പ​റ്റ: ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ക​ലാ​ജാ​ഥ​യു​ടെ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ജി​ല്ല​യി​ൽ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ർ​ക്കി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ക​ൽ​പ്പ​റ്റ​യി​ലും അ​ഞ്ചി​ന് ബ​ത്തേ​രി​യി​ലു​മാ​ണ് ക​ലാ​ജാ​ഥ​ക​ൾ. ഇ​ന്ത്യ​ൻ ച​രി​ത്ര​വി​ഷ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി 24 പേ​ജു​ള്ള പു​സ്ത​ക​വും ക​ലാ​ജാ​ഥ​യി​ൽ വി​ത​ര​ണം ചെ​യ്യും. പാ​ട്ട്, ക​വി​ത, നൃ​ത്തം, നാ​ട​കം, ദൃ​ശ്യാ​വി​ഷ്കാ​രം, സം​ഗീ​ത​ശി​ൽ​പം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വ​വും ച​രി​ത്ര​വും ക​ലാ​ജാ​ഥ വി​വ​രി​ക്കും. 22 അം​ഗ ക​ലാ​സം​ഘ​ത്തി​ന് കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്രേം​പ്ര​സാ​ദ് നേ​തൃ​ത്വം ന​ൽ​കും. മാ​ന​ന്ത​വാ​ടി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, എ. ​മു​ര​ളീ​ധ​ര​ൻ, ക​ൽ​പ്പ​റ്റ​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ച​ന്ദ്ര​ൻ കെ​നാ​ത്തി, ബ​ത്തേ​രി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ചെ​യ​ർ​മാ​നും ക​ണ്‍​വീ​ന​റു​മാ​യും സം​ഘാ​ട​ക​സ​മി​തി​ക​ൾ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ രൂ​പീ​ക​രി​ട്ടു​ണ്ട്.