മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഇ​ന്ന് മലപ്പുറത്ത്
Tuesday, January 21, 2020 12:24 AM IST
മ​ല​പ്പു​റം: മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഇ​ന്ന് ജി​ല്ല​യി​ലെ പു​തു​താ​യി അ​നു​വ​ദി​ച്ച ര​ണ്ട് സ​പ്ലൈ​കോ മാ​വേ​ലി​സ്റ്റോ​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​വേ​ലി സ്റ്റോ​റും പോ​ത്തു​ക​ല്ലി​ൽ നി​ല​വി​ലു​ള്ള മാ​വേ​ലി സ്റ്റോ​ർ സൂ​പ്പ​ർ​സ്റ്റോ​റാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ശേഷം 2.30ന് ​പോ​ത്ത്ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തും. ഒ​തു​ക്കു​ങ്ങ​ലി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച സ്പ്ലൈ​കോ മാ​വേ​ലി​സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കി​ട്ട് 5.30ന് ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. കെ.​എ​ൻ.​എ.​ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും. ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ഫാ​ത്തി​മ വ​ള​യ​ങ്ങാ​ട​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തും.