ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന കേ​സ്: വി​ചാ​ര​ണ തുടങ്ങി
Tuesday, January 21, 2020 12:24 AM IST
മ​ഞ്ചേ​രി: സം​ശ​യത്തിന്‍റെ പേരില്‌ ഭാ​ര്യ​യെ മ​ഴു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്)​യി​ൽ ആ​രം​ഭി​ച്ചു. കു​ഴി​മ​ണ്ണ ആ​ക്ക​പ്പ​റ​ന്പ് പു​ളി​യ​ക്കോ​ട് പു​റ്റ​മ​ണ്ണ ത​വ​ള​ക്കു​ഴി​യ​ൻ പൂ​ലാ​ട്ട് ഉ​ലാം അ​ലി (54) ആ​ണ് പ്ര​തി. 2017 ന​വം​ബ​ർ 22ന് ​വൈ​കിട്ട് അ​ഞ്ച​രയ്ക്കാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.​പ്ര​തി​യു​ടെ ഭാ​ര്യ​യും ആ​ക്ക​പ്പ​റ​ന്പ് മേ​ൽ​മു​റി പു​ളി​യ​ക്കോ​ട് മു​തീ​രി കോ​മു​ക്കു​ട്ടി​യു​ടെ മ​ക​ളു​മാ​യ ഖ​ദീ​ജ (41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ഴു മ​ക്ക​ളു​ള്ള ദ​ന്പ​തി​ക​ൾ​ക്കി​ട​യി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം വ​ഴ​ക്ക് രൂ​ക്ഷ​മാ​വു​ക​യും പ്ര​തി ക​ദീ​ജ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​റ​ങ്ങി​യോ​ടി​യ ക​ദീ​ജ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി വീ​ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ൽ വച്ച് മ​ഴു​കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ. ത​ല​യ്ക്ക് വെ​ട്ടേ​റ്റ് വീ​ട്ട​മ്മ​യെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി.​ഷൈ​ജു​വാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ 42 സാ​ക്ഷി​ക​ളു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ഖ​ദീ​ജ​യു​ടെ സ​ഹോ​ദ​ര​നും കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യു​മാ​യ കു​ഴി​മ​ണ്ണ മു​തീ​രി അ​ലി (52)യെ ​ഇ​ന്ന​ലെ ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി​സ്ത​രി​ച്ചു.​സ​ഹോ​ദ​രി കൊ​ല്ല​പ്പെ​ട്ട വി​വ​രം ആ​ദ്യം അ​രീ​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത് അ​ലി​യാ​ണ്.