പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള രാ​ജി​വ​ച്ചു
Tuesday, January 21, 2020 12:24 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള രാ​ജി​വ​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി.​രാ​ഘ​വ​ൻ മു​ൻ​പാ​കെ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​രു​ണാ​ക​ര​ൻ പി​ള്ള രാ​ജി വ​ച്ച​ത്.
കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷം തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യില്‌ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് ക​രു​ണാ​ക​ര​ൻ പി​ള്ള​യു​ടെ രാ​ജി.
അ​ടു​ത്ത മാ​സം അ​ഞ്ചി​നാ​ണ് കേ​സി​ലെ വി​ധി. 2018-സെ​പ്റ്റം​ബ​ർ പ​തി​നെ​ട്ടി​നാ​ണ് കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​രു​ണാ​ക​ര​ൻ പി​ള്ള ഇ​ട​ത് പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​നാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്്കാ​ലി​ക ചു​മ​ത​ല.
ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം വ​ന്ന​തി​ന് ശേ​ഷം പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും.
മു​ൻ പ്ര​സി​ഡ​ന്‍റ​കൂ​ടി​യാ​യി​രു​ന്ന സി.​സു​ഭാ​ഷി​നാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ്രാ​മു​ഖ്യ​മു​ണ്ടാ​കു​ക.