പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും മി​ക​ച്ച സേ​വ​ന​വു​മാ​യി ദ്വാ​ര​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി
Tuesday, January 21, 2020 12:26 AM IST
മാ​ന​ന്ത​വാ​ടി: പ​രി​മി​തി​ക​ൾ​ക്കു​മി​ട​യി​ലും മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി ദ്വാ​ര​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​തൃ​ക​യാ​കു​ന്നു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പാ​തി​രി​ച്ചാ​ലി​ൽ ആ​രം​ഭി​ച്ച ആ​ശു​പ​ത്രി 1999ലാ​ണ് ദ്വാ​ര​ക​യി​ലേ​ക്കു മാ​റ്റി​യ​ത്. ദി​വ​സ​വും 200നും 250​നും ഇ​ട​യി​ൽ പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടു​ന്നു​ണ്ട്. ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജി​ക​രി​ച്ച ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ്, ഗൈ​ന​ക്കോ​ള​ജി ട്രീ​റ്റ് റൂം, ​ലാ​ബ്, ഇ​സി​ജി, ര​ക്ത​ത്തി​ലെ കൗ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സി​ബി​സി എ​ന്നി​വ ആ​ശു​പ​ത്രി​യി​ലു​ണ്ട്. പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ആ​ശ കി​ര​ണ്‍, പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഗോ​ത്ര ജീ​വാ​മൃ​തം എ​ന്നി​വ ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.
കെ​ട്ടി​ട സൗ​ക​ര്യം ആ​വ​ശ്യ​ത്തി​നു ഇ​ല്ലാ​ത്ത​താ​ണ് ആ​ശു​പ​ത്രി​യെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പ്ലാ​ൻ ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത് മു​ഖേ​ന എം​പി​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 20 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാന്‌ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യം ഉണ്ട്.