റോ​ഡു​പ​ണി​ മ​ന്ദ​ഗ​തിയിൽ:​ നാ​ട്ടു​കാ​ർ പൊതുമ​രാ​മ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, January 25, 2020 12:17 AM IST
പ​ന​മ​രം: നീ​ര​ട്ടാ​ടി-​വി​ള​ന്പു​ക​ണ്ടം റോ​ഡ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്ര​ത്യേ​കം വ​ക​യി​രു​ത്തി​യ 2.2 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ര​ണ്ട് കി​ലോ​മീ​റ്റ​ർ റോ​ഡ് വീ​തി കൂ​ട്ട​ലും ക​ൾ​വ​ർ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല. പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ വാ​ഹ​ന​യോ​ട്ടം ക​ടു​ത്ത പൊ​ടി​ശ​ല്യ​ത്തി​നും കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം. പ്ര​വൃ​ത്തി ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. കെ. ​അ​സീ​സ്, ജോ​സ​ഫ്, പു​രു​ഷു, വി.​കെ. ജാ​ബി​ർ, ഷാ​ജ​ഹാ​ൻ, അ​സിം, നാ​സ​ർ, അ​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.