ഡി​എം വിം​സി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം ടെ​ക്നീ​ഷൻ​മാ​രു​ടെ ബി​രു​ദ​ദാ​നം
Saturday, January 25, 2020 12:17 AM IST
മേ​പ്പാ​ടി: ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ഴ്സി​ൽ 2017-2018 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ബി​രു​ദ​ദാ​നം കോ​ള​ജ് ക്യാ​ന്പ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ട്രോ​മാ​മാ​നേ​ജ്മെ​ന്‍റ്, പൊ​ള്ള​ൽ, വി​ഷ​ബാ​ധ​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ ഉ​പ​യോ​ഗം, ബേ​സി​ക്ലൈ​ഫ് സ​പ്പോ​ർ​ട്ട്, അ​ഡ്വാ​ൻ​സ്ഡ് കാ​ർ​ഡി​യോ​വാ​സ്കു​ലാ​ർ ലൈ​ഫ് സ​പ്പോ​ർ​ട്ട്, ദു​ര​ന്ത​നി​വാ​ര​ണം, മൊ​ബൈ​ൽ ഐ​സി​യു​വി​ലെ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​സ്തു​ത​കോ​ഴ്സി​ൽ പാ​ഠ്യ​വി​ഷ​യ​മാ​ക്കു​ന്ന​ത്. ഡി​എം വിം​സ് എ​ക്സി​ക്യു​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ഡീ​ൻ ഡോ. ​ആ​ന്‍റ​ണി സി​ൽ​വ​ൻ ഡി​സൂ​സ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് നാ​രാ​യ​ണ​ൻ, കോ​ഴി​ക്കോ​ട് സ്റ്റാ​ർ കെ​യ​ർ അ​ത്യാ​ഹി​ത​വി​ഭാ​ഗം മേ​ധാ​വി​ഡോ. എം. ​ഫ​വാ​സ്, നെ​ല്ലൂ​ർ കൃ​ഷ്ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​ത്യാ​ഹി​ത​വി​ഭാ​ഗം​സ്പെ​ഷ​ലി​സ്റ്റ് ഡോ. ​വി​ന്നി കെ. ​സു​കാ​ന്ദ്, ഡി​എം വിം​സ് അ​ത്യാ​ഹി​ത​വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ർ​ഫ​റാ​ജ്, ന​ഴ്സിം​ഗ്സൂ​പ്ര​ണ്ട് ഗി​രീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, കോ​ഴ്സ്കോ ഓ​ർ​ഡി​നേ​റ്റ​ർ എം. ​നി​ത്യാ​ന​ന്ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.