മ​ണി വ​ധ​ക്കേ​സ്: പ്ര​തി​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Saturday, January 25, 2020 12:19 AM IST
കേ​ണി​ച്ചി​റ: അ​തി​രാ​റ്റു​കു​ന്ന് പ​ണി​യ കോ​ള​നി​യി​ലെ മ​ണി വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​യ കേ​ണി​ച്ചി​റ വേ​ങ്ങ​നി​ൽ​ക്കും​തൊ​ടി​യി​ൽ ത​ങ്ക​പ്പ​ൻ, മ​ക​ൻ സു​രേ​ഷ് എ​ന്നി​വ​രു​മാ​യി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല ന​ട​ന്ന കൃ​ഷി​യി​ട​ത്തി​ലും കേ​ണി​ച്ചി​റ ടൗ​ണി​ലെ വ​ള​ക്ക​ട​യി​ലു​മാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.
റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പി​നു എ​ത്തി​ച്ച​ത്. 2016 ഏ​പ്രി​ൽ നാ​ലി​നാ​ണ് മ​ണി​യെ വീ​ടി​നു സ​മീ​പം തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം വി​ഷ​ക്കു​പ്പി ഉ​ണ്ടാ​യി​രു​ന്നു. മ​ണി​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ലോ​ക്ക​ൽ പോ​ലീ​സ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് ക​ഴു​ത്തു​മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യ​ത്.
തു​ട​ർ​ന്നു കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്തു ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 2018ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ത്ത​ത്. കൂ​ലി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മ​ണി​യെ ത​ങ്ക​പ്പ​നും സു​രേ​ഷും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ 17നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.