കാ​ര​ക്കാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി
Sunday, January 26, 2020 12:51 AM IST
കാ​ര​ക്ക​ാമ​ല: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു​ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും ഫാ. ​ഷാ​ജി മു​ള​കു​ടി​യാ​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കും വ​ച​ന​സ​ന്ദേ​ശ​ത്തി​നും ദ്വാ​ര​ക പാ​സ്റ്റ​റ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ വാ​ഴ​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കി. സെ​ന്‍റ് ജോ​സ​ഫ്സ് ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ന്നു. സ​ണ്‍​ഡേ​സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10നു ​തി​രു​നാ​ൾ ഗാ​ന​പൂ​ജ,വ​ച​ന​സ​ന്ദേ​ശം- ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ. 11.30നു ​പ്ര​ദ​ക്ഷി​ണം. 12.30നു ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്. തി​രു​നാ​ൾ ഒ​രു​ക്ക​ത്തി​നു 18 മു​ത​ൽ ന​ട​ത്തി​യ ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യി​ൽ ഫാ.​ജോ​സ് തേ​ക്ക​നാ​ടി, ഫാ.​ബി​ജു തു​രു​ത്തേ​ൽ, ഫാ. ​ജോ​ണി ക​പ്യാ​രു​മ​ല, ഫാ.​സ​ജി നെ​ടും​ക​ല്ലേ​ൽ, ഫാ.​ബി​ജോ ക​റു​ക​പ്പ​ള്ളി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ൾ നേ​തൃ​ത്വം ന​ൽ​കി.