ക​ൽ​പ്പ​റ്റ - വാ​ര​ന്പ​റ്റ റോ​ഡ്: യൂ​ത്ത് ലീ​ഗ് പി​ബ്ല്യു​ഡി ഓ​ഫീ​സ് മാ​ർ​ച്ച് ഇ​ന്ന്
Tuesday, January 28, 2020 12:46 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ - വാ​രാ​ന്പ​റ്റ റോ​ഡ് പണി ക​രാ​ർ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു മു​സ്ലിം യൂ​ത്ത്‌ലീഗ് പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
പി​ണ​ങ്ങോ​ട് റോ​ഡി​ൽ എം​എ​ൽ​എ​യു​ടെ കാ​ര്യാ​ല​യ പ​രി​സ​ര​ത്തു രാ​വി​ലെ 10നു ​മാ​ർ​ച്ച് ആ​രം​ഭി​ക്കും.
റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ക​രാ​ർ ക​ന്പ​നി​യും അ​ധി​കാ​രി​ക​ളും വീ​ഴ്ച​വ​രു​ത്തു​ന്ന സാ​ഹ​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്നു യൂ​ത്ത്‌ലീഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീം പാ​റ​ക്ക​ണ്ടി, ജാ​സ​ർ പാ​ല​യ്ക്ക​ൽ, വി. ​ശി​ഹാ​ബ്, സി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, സി.​ടി. ഉ​നൈ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
റോ​ഡ് പണി സം​സ്ഥാ​ന സ​ർ​ക്കാ​ർ 2017ൽ ​കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 56.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. കാ​സ​ർ​ഗോ​ഡു​ള്ള കു​ഡ്രോ​ളി ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്.
വ്യ​വ​സ്ഥ പ്ര​കാ​രം ര​ണ്ടു വ​ർ​ഷ​ത്തി​ന​കം പണി പൂ​ർ​ത്തി​യാ​ക്ക​ണം. എ​ന്നാ​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ 25 ശ​ത​മാ​നം നിര്‌മാണമാണ് ന​ട​ന്ന​ത്.
പ​ല റീ​ച്ചു​ക​ളി​ലാ​യി ഉ​പ ക​രാ​റു​കാ​രെ എ​ൽ​പ്പി​ച്ച നിര്‌മാണം തു​ട​ക്ക​ത്തി​ൽ വേ​ഗ​ത്തി​ൽ ന​ട​ന്നു​വെ​ങ്കി​ലും പീ​ന്നീ​ട് മ​ന്ദ​ഗ​തി​യി​ലാ​യി. ഇ​തി​നി​ടെ സ്ഥ​ലം ഉ​ട​മ​ക​ൾ ന​ൽ​കി​യ കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പണി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു നിര്‌മാണം ന​ട​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കി​ഫ്ബി​യും സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. ആ​ക‌്ഷ​ൻ ക​മ്മി​റ്റി​യു​ടെ ശ​ക്ത​മാ​യ ഇ​പെ​ട​ലി​നെ​ത്തു​ട​ർ​ന്നു കി​ഫ്ബി സ്റ്റോ​പ്പ്മെ​മ്മോ നീ​ക്കി.
റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​ണ് പൊ​ടി​ശ​ല്യം. കു​ട്ടി​ക​ള​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ല​ർ​ജി​ക്കു ചി​കി​ത്സ തേ​ടു​ന്ന​ത്. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ഓ​ടു​ന്ന ബ​സു​ക​ൾ അ​ടി​ക്ക​ടി കേ​ടാ​കു​ക​യാ​ണ്.
പ്ര​ശ്നം ഇ​ത്ര രൂ​ക്ഷ​മാ​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ റോ​ഡ് പണി ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.