ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി
Tuesday, January 28, 2020 12:46 AM IST
പു​ൽ​പ്പ​ള്ളി: അ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യി​ലു​ള്ള പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​നി ഗീ​ത​യ്ക്ക് ക​രി​മം വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കി. ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഗീ​ത​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജു​വി​നു കൈ​മാ​റി. ഗീ​ത​യു​ടെ ദു​ര​വ​സ്ഥ അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി.​ഡി. ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്തം​ഗം ജാ​ൻ​സി ജോ​സ​ഫ്, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ജോ​സ് നെ​ല്ലേ​ടം, മ​ണി പാ​ന്പ​നാ​ൽ, ജോ​സ് കു​ന്ന​ത്ത്,മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി, ക​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

പ​ശു​വി​നെ പു​ലി കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: മ​ഞ്ചൂ​ർ സ്വ​ദേ​ശി അ​ണ്ണാ​ദു​രെ​യു​ടെ പ​ശു​വി​നെ പു​ലി കൊ​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ വ​ന​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച​ത്. റേ​ഞ്ച​ർ ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.