മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Tuesday, January 28, 2020 12:50 AM IST
മീ​ന​ങ്ങാ​ടി: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ഞ്ച് കോ​ടി രൂ​പ​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് ല​ഭി​ച്ച 80 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച മൂ​ന്ന് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യം ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ഹു​ൽ ഗാ​ന്ധി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ല്ല, കൈ​റ്റ് സി​ഇ​ഒ അ​ൻ​വ​ർ സാ​ദ​ത്ത്, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ, പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു, ജി​ല്ലാ ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ, ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. സ്കൂ​ളി​ന്‍റെ 69-ാം വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും അ​ന്ന് ന​ട​ക്കും.
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ​ശ​ശി, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ​വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ സി. ​ഓ​മ​ന ടീ​ച്ച​ർ, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ്് സി. ​അ​സൈ​നാ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ നാ​സ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​എം. നാ​രാ​യ​ണ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​എം. ഹൈ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ​നാ​സ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.