ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Wednesday, January 29, 2020 12:00 AM IST
വെ​ള്ള​മു​ണ്ട: എ​യു​പി​സ്കൂ​ൾ മ​നേ​ജ്മെ​ന്‍റി​നെ​തി​രെ ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ആ​ദി​വാ​സി​ക​ളോ​ടു​ള്ള മാ​നേ​ജ്മെ​ന്‍റി​ന്‍റെ ജ​ൻ​മി​ത്വ​ജാ​തി മേ​ധാ​വി​ത്വ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വെ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ളി​ൽ നി​യ​മി​ച്ച അ​ധ്യാ​പി​ക​യോ​ട് സ്കൂ​ൾ മാ​നേ​ജ​ർ ജാ​തി​വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ്. സ്കൂ​ളി​ലെ പ്ര​ധാ​ന യോ​ഗ​ങ്ങ​ൾ മ​റ്റ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ന്ന പ്ര​വ​ണ​ത​യാ​ണ് മാ​നേ​ജ​ർ ചെ​യ്യു​ന്ന​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ധ്യാ​പി​ക​യോ​ട് കാ​ണി​ക്കു​ന്ന ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ തു​ട​രാ​നാ​ണ് മ​നേ​ജ​രു​ടെ തീ​രു​മാ​ന​മെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​യു​മാ​യി എ​ക​ഐ​സ് മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി പ​ന​മ​രം ഏ​രി​യാ നേ​താ​ക്ക​ളാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ, ച​ന്തു, അ​ജി​ത്ത് അ​ഞ്ചു​കു​ന്ന് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മണം: ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ ന​ന്ദ​ട്ടി ഗ​വ. സ്കൂ​ൾ തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ര​ണ്ട് ഭി​ക്ഷാ​ട​ക​ർ​ക്ക് പ​രി​ക്കേ​റ്റു. റെ​ഡ്ഡി​യ​പ്പ (60), ഖാ​ദ​റ​ലി (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30നാ​ണ് സം​ഭ​വം.