വ​ന്യ​മൃ​ഗ​ശ​ല്യം: രാ​പ​ക​ൽ സ​മ​രം ഇ​ന്ന് സ​മാ​പി​ക്കും
Wednesday, January 29, 2020 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് പ്ര​ദേ​ശ​ത്തെ അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്ക​നാ​ട് ഗ്രാ​മ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന രാ​പ​ക​ൽ സ​മ​രം ഇ​ന്ന് സ​മാ​പി​ക്കും.
വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന വ​ട​ക്ക​നാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക​ട​ന​മാ​യാ​ണ് സ്വ​ത​ന്ത്ര മൈ​താ​നി​യി​ലെ സ​മ​ര പ​ന്ത​ലി​ൽ എ​ത്തി​യ​ത്.
വ​ട​ക്ക​നാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി തീ​ർ​ന്ന ന​ര​ഭോ​ജി​യാ​യ ക​ടു​വ​യെ പി​ടി​കൂ​ടി പ്ര​ദേ​ശ​ത്ത് നി​ന്ന് നീ​ക്കം ചെ​യ്യു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, കി​ഫ്ബി പ​ദ്ധ​തി​പ്ര​കാ​രം സ​ർ​ക്കാ​ർ വ​ട​ക്ക​നാ​ടി​ന് അ​നു​വ​ദി​ച്ച മാ​ങ്കു​ളം മോ​ഡ​ൽ പ​ദ്ധ​തി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ക, വ​ന്യ മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും മോ​ചി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തു​ട​ർ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക, ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​സ്തി​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ധ​ന​സാ​ഹാ​യം അ​നു​വ​ദി​ക്കു​ക, കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക, വ​ന്യ മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​ക​യോ, പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് രാ​പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്ക​നാ​ട് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​പി.​സി വേ​ണു​ഗോ​പാ​ൽ, ബെ​ന്നി കൈ​നി​ക്ക​ൽ, ക​രു​ണാ​ക​ര​ൻ വെ​ള്ള​ക്കെ​ട്ട്, കെ.​ടി കു​ര്യാ​ക്കോ​സ്, മ​ദ​ൻ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.