പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ഗൂ​ഡ​ല്ലൂ​രി​ൽ മ​നു​ഷ്യ​ച്ചങ്ങ​ല
Wednesday, January 29, 2020 12:01 AM IST
ഗൂ​ഡ​ല്ലൂ​ർ: സ​ർ​വ​ക​ക്ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ നാ​ളെ വൈ​കു​ന്നേ​രം 3.30 മു​ത​ൽ അ​ഞ്ച് വ​രെ ഗൂ​ഡ​ല്ലൂ​ർ പു​തി​യ ബ​‌സ‌്സ്റ്റാ​ൻ​ഡ് മു​ത​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​രം വ​രെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, വി​ടു​ത​ലൈ ശി​റു​തൈ, മു​സ്ലിം ലീ​ഗ്, അ​മ്മാ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം, എം​ഡി​എം​കെ, എം​എം​കെ, വ്യാ​പാ​രി സം​ഘം, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 5.30ന് ​ഗൂ​ഡ​ല്ലൂ​ർ ഗാ​ന്ധി​മൈ​താ​നി​യി​ൽ പൊ​തു​യോ​ഗ​വും ന​ട​ക്കും. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​ക്ക് ന​ൽ​കാ​നു​ള്ള ഒ​പ്പ് ശേ​ഖ​ര​ണം ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ എ​ട്ട് വ​രെ ന​ട​ക്കും.