മ​ര​ത്തി​ല്‍ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Monday, February 17, 2020 10:44 PM IST
മാ​ന​ന്ത​വാ​ടി: കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ല്‍ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. എ​ട​വ​ക മാ​ങ്ങ​ലാ​ടി കി​ണ​റ്റാ​ട്ട് പു​തി​യ വീ​ട്ടി​ല്‍ കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍(78) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ത്തി​ല്‍ നി​ന്ന് വീ​ണ കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രെ ഉ​ട​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്. ഭാ​ര്യ: അ​മ്മാ​ളു അ​മ്മ. മ​ക്ക​ള്‍: സൗ​മി​നി, ബാ​ബു, അ​നി​ത. മ​രു​മ​ക്ക​ള്‍: ല​ത, അ​ശോ​ക​ന്‍.