വ​ള്ളു​വാ​ടി, വ​ട​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Tuesday, February 18, 2020 12:20 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ട​ക്ക​നാ​ട്, വ​ള്ളു​വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​കയാണ്. ക​ഴി​ഞ്ഞ ദി​വ​സം വ​ള്ളു​വാ​ടി മോ​ള​ത്ത് ബാ​ബു​വി​ന്‍റെയും വാ​ള​ങ്കോ​ട്ട് സാ​ബു​വി​ന്‍റെയും കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു.
തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​ത്.
വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി വ​ട​ക്ക​നാ​ട് ഗ്രാ​മ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി​ സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.