എ​രു​മാ​ട് മ​ഖാം ഉ​റൂ​സ് 28 മുതൽ
Wednesday, February 19, 2020 12:48 AM IST
ക​ല്‍​പ്പ​റ്റ: കു​ട​ക് ജി​ല്ല​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ എ​രു​മാ​ട് മ​ഖാം ഉ​റൂ​സ് 28ന് ​ആ​രം​ഭി​ക്കും. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച് ആ​റു​വ​രെ​യാ​ണ് മ​ഖാം ഉ​റൂ​സ് ന​ട​ക്കു​ന്ന​ത്. മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് പ്ര​സി​ദ്ധ​മാ​യ അ​ന്ന​ദാ​നം. 28 ന് ​ജു​മു​അ നി​സ്‌​കാ​രാ​ന​ന്ത​രം മ​ഖാം സി​യാ​റ​ത്ത് ന​ട​ക്കും. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് സ​മൂ​ഹ വി​വാ​ഹ​ത്തി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കും. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലി​യാ വു​ല്‍ മു​സ്ത​ഫ സ​യ്യി​ദ് കോ​യ​മ്മ ത​ങ്ങ​ള്‍ മാ​ട്ടൂ​ല്‍ നി​ക്കാ​ഹി​ന് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 29ന് ​രാ​ത്രി എ​ട്ടി​ന് ദി​ക്‌​റ് ഹ​ല്‍​ഖ.
മാ​ര്‍​ച്ച് ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് 12 ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും തു​ട​ര്‍​ന്ന് അ​ന്ന​ദാ​ന​വും ഉ​ണ്ടാ​കും. ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ബേ​ക്ക​ല്‍ ഇ​ബ്രാ​ഹിം മു​സ്്‌​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൗ​ലാ​ന പേ​രോ​ട് അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ര്‍​ച്ച് ആ​റി​ന് ജു​മു​അ നി​സ്‌​കാ​രാ​ന​ന്ത​രം സ​മാ​പ​ന​സ​മ്മേ​ള​നം ന​ട​ക്കും. സ​യ്യി​ദ് ജ​ലാ​ലു​ദ്ദീ​ന്‍ അ​ല്‍ ഹാ​ദി ത​ങ്ങ​ള്‍ മ​ല്‍​ജ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. അ​ല്‍​ഹാ​ജ് ഇ.​കെ. മ​ഹ്മൂ​ദ് മു​സ്‌​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍​ഡ് മു​ഫ്തി സു​ല്‍​ത്താ​നു​ല്‍ ഉ​ല​മ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​എം. ഉ​മ്മ​ര്‍ ഹാ​ജി, ജ​ലീ​ല്‍ സ​ഖാ​ഫി വെ​ള്ളി​ലാ​ടി, കെ.​പി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ബി.​എ. ആ​ഷി​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.