ഓ​ട​പ്പ​ള്ളം സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 19, 2020 12:50 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​ട​പ്പ​ള്ളം ഗ​വ.​ഹൈ​സ്‌​കൂ​ളി​ന്‍റെ സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റ് ബ​ത്തേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ എം.​സി. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ സോ​പ്പു​ക​ള്‍, സോ​പ്പു പൊ​ടി​ക​ള്‍, ക്ലീ​നിം​ഗ് ലോ​ഷ​നു​ക​ള്‍, തു​ണി​സ​ഞ്ചി​ക​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ക്ര​മീ​ക​രി​ച്ച സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റി​നാ​യി പ​ര​സ്യ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും ത​യാ​റാ​ക്കി​യ​തും ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് പേ​രു​ക​ള്‍ ന​ല്‍​കി​യ​തും വി​പ​ണ​നം ന​ട​ത്തു​ന്ന​തു​മെ​ല്ലാം കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ്. സ്‌​കൂ​ള്‍ അ​ക്കാ​ഡമി​ക് മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റ് ഒ​രു​ക്കി​യ​ത്.
സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഹെ​ഡ്മാ​സ്റ്റ​ര്‍ സു​രാ​ജ് ന​ടു​ക്ക​ണ്ടി നി​ര്‍​വ​ഹി​ച്ചു. പ​ഠ​നം കൂ​ടു​ത​ല്‍ ജീ​വി​ത​ഗ​ന്ധി​യാ​ക്കു​ക, കൈ​ത്തൊ​ഴി​ലു​ക​ള​ഭ്യ​സി​ച്ച് സ​മ്പാ​ദ്യ​ശീ​ലം വ​ള​ര്‍​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളും സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റി​നു​ണ്ട്.
എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ലോ​ച​ന സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ സി.​ആ​ര്‍. ദേ​വ​പ്രി​യ, പ​ദ്ധ​തി​യു​ടെ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. ജാ​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു.​എ​സ്. അ​വ​ന്തി​ക വി​വി​ധ ഉത്്‍​പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി.